SAMPOORNA വഴി ടി.സി നല്‍കലുംഅഡ്‌മിഷന്‍ നടത്തലും
സമ്പൂര്‍ണയില്‍
തയ്യാറാക്കിയ ടി സിയുമായി
വരുന്ന കുട്ടിയെ നിങ്ങളുടെ
സ്കൂളില്‍ അഡ്‌മിറ്റ് ചെയ്യുന്ന
വിധം
സമ്പൂര്‍ണയില്‍
ലോഗിന്‍ ചെയ്യുമ്പോള്‍
ലഭിക്കുന്ന ജാലകത്തിലെ
Admission എന്ന
മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍
ലഭിക്കുന്ന താഴെക്കാണുന്ന
ജാലകത്തിലെ Admit
from TC Number എന്നതില്‍
ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍
തുറന്ന് വരുന്ന ജാലകത്തില്‍
ടി സി നമ്പര്‍ (മേല്‍സുചിപ്പിച്ച
മാതൃകയില്‍ നല്‍കണം)
നല്‍കിയാല്‍
പ്രസ്തുത വിദ്യാര്‍ഥിയെ
നിങ്ങളുടെ സ്കൂളില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
വിന്‍ഡോ ലഭിക്കും.
ആവശ്യമായ
വിവരങ്ങള്‍ നല്‍കി അഡ്‌മിറ്റ്
ചെയ്യാവുന്നതാണ്
സമ്പൂര്‍ണ്ണയില്‍ ടി സി തയ്യാറാക്കുന്നതെങ്ങനെ?
(TC തയ്യാറാക്കുന്നതിന് മുമ്പ് കുട്ടിയുടെ വിശദാംശങ്ങള്‍ Confirm ചെയ്തിരിക്കണം)
ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിന്റെ മുകളിലുള്ള Class and Divisions എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.
തുറന്ന് വരുന്ന ജാലകത്തില്‍ നിന്നും ഏത് ക്ലാസിലെ കുട്ടിയുടെ ടി സിയാണോ
തയ്യാറാക്കേണ്ടത് ആ ക്ലാസില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ആ ക്ലാസിലെ
ഡിവിഷനുകളുടെ വിശദാംശങ്ങള്‍ അടങ്ങിയ പുതിയൊരു ജാലകം ലഭിക്കും.ഇവിടെ നിന്നും
കുട്ടി ഉള്‍പ്പെടുന്ന ഡിവിഷനില്‍ ക്ലിക്ക് ചെയ്യുക
അപ്പോള്‍ ആ ഡിവിഷനിലെ കുട്ടികളുടെ പേരുകള്‍ ഉള്ള വിന്‍ഡോ ലഭിക്കും. ഇവിടെ
ഏത് കുട്ടിയുടെ ടി സി ആണോ തയ്യാറാക്കേണ്ടത് ആ കുട്ടിയുടെ പേരില്‍ Right
Click ചെയ്ത് Open in New Tab അമര്‍ത്തുക. അപ്പോള്‍ പുതിയ ടാബില്‍ ആ
കുട്ടിയുടെ വിശദാംശങ്ങള്‍ ലഭിക്കും. ഈ പേജിന്റെ മുകളിലുള്ള Issue TC എന്ന
ടാബിലമര്‍ത്തുക.
ലഭ്യമാകുന്ന പതിയ ജാലകത്തിലാണ് കുട്ടിയുടെ ടി സിയിലുള്‍പ്പെടുത്തേണ്ട വിശദാംശങ്ങള്‍ ചേര്‍ക്കേണ്ടത്.
TC Number എന്നതില്‍ സ്കൂള്‍ കോഡ് ആദ്യവും അതിനോട് ചേര്‍ന്നുള്ള
ചതുരത്തില്‍ ആദ്യം ടി സി നമ്പറും അതിന് ശേഷം വര്‍ത്തെയും സുചിപ്പിക്കുന്ന
സംഖ്യകള്‍ ദൃശ്യമാകും. ഏറ്റവും അവസാനം നല്‍കിയ ടി സിയുടെ അടുത്ത നമ്പറാണ്
ഇവിടെ എന്നുറപ്പാക്കുക.ഇതല്ലെങ്കില്‍ ടി സി നമ്പര്‍ നല്‍കുക
Whether Qualified for Promotion എന്നതിന് നേരെ SSLC പരീക്ഷയെഴുതിയ
കുട്ടിയാണെങ്കില്‍ Vide SSLC Book എന്നും മറ്റ് ക്ലാസുകളുടേതാണെങ്കില്‍
റിസല്‍ട്ടിനെ അടിസ്ഥാനമാക്കി Yes/No എന്ന റേഡിയോ ബട്ടണ്‍ തിരഞ്ഞെടുക്കുക
ഫീസ് കണ്‍സഷന്‍ ലഭിക്കുന്ന കുട്ടിയാണെങ്കില്‍ Whether the pupil was in
receipt of Fee Concession എന്നതിന് നേരെ Yes എന്നും അല്ലെങ്കില്‍ No
എന്നും നല്‍കുക
എന്നതിനു
നേരെ SSLC വിദ്യാര്‍ഥികള്‍ക്ക് ഫെബ്രുവരിയിലെ അവസാന പ്രവര്‍ത്തി
ദിവസത്തെയും മറ്റുള്ളവര്‍ക്ക് അവരുടെ ഹാജരായ അവസാനത്തെ പ്രവര്‍ത്തി
ദിവസംവും നല്‍കുക
എന്നതിന് നേരെ പ്രമോഷന്‍ നല്‍കിയ തീയതിയും നല്‍കുക
എന്നതിന് നേരെ കുട്ടിയെ Remove ചെയ്ത തീയതി നല്‍കുക
എന്നതിന് നേരെ അപേക്ഷ നല്‍കിയ തീയതി നല്‍കുക
എന്നതിന് നേരെ ടി സി നല്‍കുന്ന തീയതി നല്‍കുക
എന്നതിന് നേരെയുള്ള Combo Box-ല്‍
നിന്നും SSLC കഴിഞ്ഞ വിദ്യാര്‍ഥികളുടെതിന് നേരെ Course Completed എന്നും ആ
സ്കൂളിലെ ഏറ്റവും ഉയര്‍ന്ന ക്ലാസില്‍ നിന്നും മറ്റൊരു സ്കൂളിലേക്ക്
പോകുന്നവരുടെ നേരെ Higher Studies എന്നും അല്ലാത്തവരുടെ നേര്‍ക്ക് Request
എന്നതും തിരഞ്ഞടുക്കുക
ഇവിടെ Request / Higher Studies എന്നിവ തിരഞ്ഞെടുത്താല്‍ Destination
School എന്ന ഒരു പുതിയ വരി ലഭിക്കും . ഇതിന് നേരെയുള്ള ബോക്സില്‍ From
database അല്ലെങ്കില്‍ Other എന്ന രണ്ട് Options ഉണ്ട്. TC നല്‍കേണ്ടത്
പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്കൂളുകളിലേക്കാണങ്കില്‍ From database
എന്നതും അല്ലെങ്കില്‍ Others എന്നതും സെലക്ട് ചെയ്യുക
From database ആണ് തിരഞ്ഞെടുത്തെങ്കില്‍ ടി സി നല്‍കേണ്ട
സ്കൂള്‍ തിരഞ്ഞെടുക്കുന്നതിനായി ആ സ്കൂള്‍ ഉള്‍പ്പെട്ട Revenue District,
Educational District, Sub District എന്നീ ക്രമത്തില്‍ തിരഞ്ഞെടുത്താല്‍ ആ
സബ്ജില്ലയിലെ സ്കൂളുകളുടെ വിശദാംശങ്ങള്‍ ഉള്ള വരി ലഭ്യമാകും ഇതില്‍ നിന്നും
സ്കൂള്‍ തിരഞ്ഞെടുക്കുക.(ടി സി ക്കുള്ള അപേക്ഷ വാങ്ങുമ്പോള്‍ തന്നെ ഈ
വിശദാംശങ്ങള്‍ ശേഖരിച്ചു വെച്ചാല്‍ എളുപ്പമാകും. നമ്മുടെ ബ്ലോഗിലെ സ്കൂള്‍
കോഡ് എന്ന പേജില്‍ നിന്നും ഈ വിവരങ്ങള്‍ കണ്ടെത്തവുന്നതാണ്.) ഈ വിധത്തില്‍
സ്കൂള്‍ തിരഞ്ഞെടുക്കുക. Other എന്നത് തിരഞ്ഞെടുക്കുന്നവര്‍ തൊട്ട വരിയില്‍
ടി സി നല്‍കുന്ന സ്കൂളിന്റെ പേര് ടൈപ്പ് ചെയ്താല്‍ മതി.
തുടര്‍ന്ന് ആകെയുള്ള സാധ്യായ ദിവസങ്ങളും കുട്ടി ഹാജരായ ദിവസങ്ങളുടെ
എണ്ണവും ചേര്‍ത്ത് Issue T C എന്ന ബട്ടണ്‍ അമര്‍ത്തുന്നതോടെ ടി സി
തയ്യാറായിട്ടുണ്ടവും. ഈ ടി സിയുടെ പ്രിന്റ് എടുത്ത് നല്‍കിയാല്‍ മതി.
ഇതോടൊപ്പം തന്നെ ഈ വിദ്യാര്‍ഥിയുടെ പേര് ആ ക്ലാസില്‍ നിന്നും
ഒഴിവായിട്ടുണ്ടാവും . ഈ ടി സി നമ്പറുപയോഗിച്ച് പുതിയ വിദ്യാലയത്തില്‍
കുട്ടിയെ അഡ്മിറ്റ് ചെയ്യവുന്നതാണ്. ഒരിക്കല്‍ ടി സി എടുത്തതിനു ശേഷം ആ ടി
സിയില്‍ വീണ്ടും തിരുത്തലുകള്‍ സാധിക്കാത്തതിനാല്‍ പ്രവേശനം
ഉറപ്പാക്കിയതിന് ശേഷം മാത്രം ടി സി നല്‍കാന്‍ ശ്രദ്ധിക്കുക.
ഈ
അധ്യയന വര്‍ഷം മുതല്‍ വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍
മുഴുവന്‍ സമ്പൂര്‍ണ വഴിയാണ് ചെയ്യേണ്ടതെന്ന 2014 ഏപ്രില്‍ 25 ലെ ഡി.പി.എ സര്‍ക്കുലര്‍
ഏവരും കണ്ടിരിക്കുമല്ലോ. ഇതോടെ സമ്പൂര്‍ണയില്‍ നിന്ന് ടി.സി പ്രിന്റു
ചെയ്യുന്നതിനെക്കുറിച്ചും ടി.സിയുമായി വരുന്ന കുട്ടിയെ സമ്പൂര്‍ണ വഴി
അഡ്മിറ്റ് ചെയ്യുന്നതിനെക്കുറിച്ചുമുള്ള പോസ്റ്റ് പബ്ളിഷ് ചെയ്യണമെന്ന് ചില
അധ്യാപകര്‍ ആവശ്യപ്പെടുകയുണ്ടായി. വലിയ സാങ്കേതിക പരിജ്ഞാനമൊന്നുമില്ലാതെ
തന്നെ ഈ പ്രവര്‍ത്തനം എളുപ്പത്തില്‍ നമുക്കു ചെയ്യാനാകും. ടി.സി ജനറേറ്റ്
ചെയ്യുന്ന സിസ്റ്റത്തില്‍ പ്രിന്റര്‍ ഇല്ലെങ്കില്‍ അവ പി.ഡി.എഫ് ആക്കിയ
ശേഷം മറ്റൊരു സിസ്റ്റത്തില്‍ നിന്നും പ്രിന്റ് എടുത്താല്‍ മതിയാകും.
ഇതേക്കുറിച്ചുള്ള പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് തൃശൂര്‍ പൂങ്കുന്നം
ജി.എച്ച്.എസ്.എസിലെ ഭാമ ടീച്ചറാണ്. ടി.സി ജനറേറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍
അഭിമുഖീകരിക്കുന്ന അല്ലെങ്കില്‍ അഭിമുഖീകരിച്ച പ്രശ്നങ്ങള്‍ കമന്റു
ചെയ്യുമല്ലോ. അവ മറ്റ് അധ്യാപകര്‍ക്കു കൂടി സഹായകമാകും. ടി.സി ജനറേറ്റ്
ചെയ്യുന്നതിന്റെയും സമ്പൂര്‍ണവഴി അഡ്മിഷന്‍ നടത്തുന്നതിന്റേയും
സ്റ്റെപ്പുകള്‍ ചുവടെ നല്‍കിയിരിക്കുന്നു.
(ഓര്‍ക്കുക, വിവരങ്ങള്‍ കണ്‍ഫേം ചെയ്തെങ്കില്‍ മാത്രമേ ഒരു കുട്ടിയുടെ ടി സി ഇഷ്യൂ ചെയ്യാന്‍ സാധിക്കൂ..വിവരങ്ങള്‍ കണ്‍ഫേം ചെയ്യുന്നതിനുമുമ്പ് അവന്റെ / അവളുടെ വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. ടി.സി പ്രിന്റെടുക്കുന്നതിനു മുമ്പാണ് വിവരങ്ങളില്‍ പിശകുകള്‍ കാണുന്നുവെന്നിരിക്കട്ടെ, വിവരങ്ങള്‍ unconfirm ചെയ്തു കിട്ടുന്നതിനായി അതത് ജില്ലകളിലെ ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാരെ സമീപിക്കുകയാണ് വേണ്ടത്.)
എന്തെങ്കിലും കാരണവശാല്‍ ഇപ്പോള്‍ തയ്യാറാക്കിയ ടി.സിയുടെ പകര്‍പ്പ് പിന്നീട് എടുക്കണമെന്നുണ്ടെങ്കില്‍ മേല്‍പ്പറഞ്ഞ സ്റ്റെപ്പുകളിലൂടെ പോയി പ്രിന്റെടുക്കാനാവില്ല. കാരണം TC Issue ചെയ്തതോടെ കുട്ടി റോളില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുമല്ലോ. ഇതിനായി പേജിനു മുകളിലുള്ള രണ്ടാമത്തെ ടാബ് ആയ Students ല്‍ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന പേജില്‍ Search Former Students എന്ന ഒരു ടാബില്‍ ക്ലിക്ക് ചെയ്യുക. ചുവടെയുള്ള ചിത്രം നോക്കൂ.
ഇതില്‍ TC Issue ചെയ്ത കുട്ടിയുടെ പേരോ അതുമല്ലെങ്കില്‍ TC Numberഓ (School Code/TC No/Year) നല്‍കിക്കൊണ്ട് കുട്ടിയെ സെര്‍ച്ച് ചെയ്ത് കണ്ടെത്താം. കുട്ടിയെ കണ്ടെത്തിയാല്‍ പേരില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നു വരുന്ന പേജിലെ Print TC വഴി വീണ്ടും TC പ്രിന്റ് ചെയ്യാവുന്നതേയുള്ളു.
TC ISSUE ചെയ്ത ശേഷം Edit ചെയ്യുന്നതെങ്ങനെ?
തൊട്ടുമുകളില്‍ പറഞ്ഞ രീതിയില്‍ Former Students ല്‍ നിന്നും കുട്ടിയെ കണ്ടെത്തുക. TC നേരത്തെ Issue ചെയ്ത കുട്ടിയാണെങ്കില്‍ പേജിന്റെ ഇടതു വശത്തായി ✓TC Issued Mark as not Issued എന്നു കാണുന്നുണ്ടാകും.
TC എഡിറ്റ് ചെയ്യണമെന്നുണ്ടെങ്കില്‍, അതിലെ Mark as not Issued എന്നതില്‍ ക്ലിക്ക് ചെയ്യണം. ഇപ്പോള്‍ പേജിന്റെ വലതു മുകളിലായി Print TC, Conduct Certificate എന്നിവയ്ക്ക് ഇടയിലായി Edit TC എന്ന ടാബ് പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകും. ഈ ടാബില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ TCയില്‍ വരുത്തി വീണ്ടും Issue ചെയ്യാവുന്നതാണ്.
മറ്റൊരു വിദ്യാലയത്തില്‍ നിന്നും TC കൊണ്ടു വരുന്ന കുട്ടിയെ സമ്പൂര്‍ണ വഴി Admit ചെയ്യുന്നതെങ്ങനെ?
പത്താംക്ലാസ്സിലെ ടി സി പ്രിന്റെടുക്കുന്നതെങ്ങനെ?
സമ്പൂര്‍ണയില്‍ തയ്യാറാക്കിയ ടി സി പിന്നീട് ലഭിക്കുന്നതിനുള്ള മാര്‍ഗം
സമ്പൂര്‍ണയില്‍
ടി സി തയ്യാറാക്കി പിന്നീട്
പ്രിന്റ് എടുക്കാന്‍
നോക്കിയപ്പോള്‍ ഈ കുട്ടിയെ
സമ്പൂര്‍ണയില്‍ കാണുന്നില്ല
എന്താണ് പരിഹാരം എന്ന് ഇവിടെ
വിശദാകരിക്കാം
സമ്പൂര്‍ണയില്‍
ഒരു ടി സി തയ്യാറാക്കുന്നതോടെ
ആ കുട്ടിയുടെ പേര്‍ റഗുലര്‍
വിദ്യാര്‍ഥികളുടെ ലിസ്റ്റില്‍
നിന്നും ഒഴിവാക്കപ്പെടും.
ഈ
വിദ്യാര്‍ഥിയെ സംബന്ധിക്കുന്ന
വിവരങ്ങള്‍ പിന്നീട് Former
Students-ന്റെ
ലിസ്റ്റില്‍ നിന്നുമാണ്
ലഭിക്കുന്നത്.
ഇതിനായി
സമ്പൂര്‍ണയിലെ Students
എന്ന
മെനുവില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍
തുറന്ന് വരുന്ന പേജിലെ Search
Former Students എന്ന
ബട്ടണ്‍ അമര്‍ത്തുമ്പോള്‍
ലഭിക്കുന്ന പേജില്‍ ആവശ്യമായ
വിവരങ്ങള്‍ നല്‍കുക.
പുതിയ
പേജില്‍ കുട്ടിയെ സംബന്ധിക്കുന്ന
എല്ലാ വിവരങ്ങളും നല്‍കണമെന്നില്ല
. കുട്ടിയുടെ
ടി സി നമ്പര്‍ അറിയാമെങ്കില്‍
അത് മാത്രം നല്‍കിയാല്‍ മതി
.ടി
സി നമ്പര്‍ നല്‍കുമ്പോള്‍
School code/TC
Number/Year എന്ന
രീതിയിലാണ് നല്‍കേണ്ടത്
(ഉദാഹരണത്തിന്
21124/123/2013 എന്ന
മാതൃകയില്‍)
.അല്ലെങ്കില്‍
കുട്ടിയുടെ അഡ്മിഷന്‍ നമ്പരോ
പേരോ ഏതെങ്കിലും ഒന്ന് നല്‍കി
ചുവടെയുള്ള Serach
ബട്ടണ്‍
അമര്‍ത്തുക.
ഇപ്പോള്‍
തുറന്ന് വരുന്ന പുതിയ പേജില്‍
പ്രസ്തുത വിദ്യാര്‍ഥിയുടെ
പേര് ഉണ്ടാകും .
വിദ്യാര്‍ഥിയുടെ
പേരില്‍ ക്ലിക്ക് ചെയ്യുമ്പോള്‍
ലഭിക്കുന്ന പേജിന് മുകളില്‍
Print TC എന്നതില്‍
ക്ലിക്ക് ചെയ്ത് TC-യുടെ
Print Out എടുക്കാം.
ഇതോടെപ്പം
തന്നെ നിങ്ങള്‍ തയ്യാറാക്കിയ
T.C-യില്‍
എന്തെങ്കിലും തെറ്റുകള്‍
സംഭവിച്ചാല്‍ അത് തിരുത്തുന്നതിന്
എന്തെങ്കിലും മാര്‍ഗമുണ്ടോ
എന്നന്വേഷിച്ചും നിരവധി
അന്വേഷണങ്ങള്‍ ഉണ്ടായി.
അതിനുള്ള
പരിഹാരം ഇതാ.
മേല്‍
സൂചിപ്പിച്ച രീതിയില്‍
കുട്ടിയെ കണ്ടെത്തുക.തുറന്ന്
വരുന്ന പേജിന്റെ മുകള്‍ഭാഗത്ത്
TC issued/Mark as Not
Issued എന്ന്
കാണാം.
ഇതില്‍
TC Issued എന്നതില്‍
ചിത്രത്തില്‍ കാണുന്നതു പോലെ
ടിക്ക് മാര്‍ക്ക് ഉണ്ടെങ്കില്‍
വലത് വശത്ത് Print
TC, Conduct Certificate എന്നിങ്ങനെ
രണ്ട് ബട്ടണുകള്‍ മാത്രമേ
കാണൂ.
അപ്പോള്‍
Mark as not issued
എന്നതില്‍
ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍
Print TC, Conduct
Certificate ഇവയ്ക്ക്
ഇടയിലായി Edit
TC എന്ന
പുതിയ ബട്ടണ്‍ ലഭ്യമാകും .
ഇതില്‍
ക്ലിക്ക് ചെയ്ത് ടി.സിയില്‍
മാറ്റങ്ങള്‍ വരുത്താവുന്നതാണ്
സമ്പൂര്‍ണയില്‍
കുട്ടികളെ പുതിയ ക്ലാസുകളിലേക്ക്
പ്രമോഷന്‍ നല്‍കേണ്ട രീതി
Step
1 : Creating New Division
Login
to Sampoorna using your school username & Password
In
the New Window Click on to Class & Divisions Tab on the top
നിങ്ങളുടെ
സ്കൂളിലെ ക്ലാസുകളുടെ ഒരു
ലിസ്റ്റ് തുറന്ന് വരും .
ഈ
ലിസ്റ്റിന്റെ മുകളിലായി
Student Transfer എന്ന
Tab വഴി
കുട്ടികളെ പുതിയ ക്ലാസിലേക്ക്
Transfer ചെയ്യാം.
പുതിയ
അധ്യയന വര്‍ഷമായതിനാല്‍
ആദ്യം ചെയ്യേണ്ടത് പുതിയ
ഡിവിഷനുകള്‍ നിര്‍മ്മിക്കുകയാണ്.
ഇതിനായി
നിലവിലുള്ള ലിസ്റ്റിലെ
ഏതെങ്കിലും ഒരു ക്ലാസില്‍
ക്ലിക്ക് ചെയ്താല്‍ നിലവില്‍
ആ ക്ലാസില്‍ എത്ര ഡിവിഷനുകളുണ്ടോ
അത്രയും ഡിവിഷനുകളുടെ ലിസ്റ്റ്
ഉള്‍പ്പെടുത്തിയ പുതിയ ജാലകം
തുറന്ന് വരും(
ഉദാഹരണത്തിന്
Eighth Class
എന്നതിലാണ്
ക്ലിക്ക് ചെയ്യുന്നതെങ്കില്‍
8A 2012-13, 8B
2012-13 എന്നിങ്ങനെ
ഡിവിഷനുകളുടെ ലിസ്റ്റ്
ലഭ്യമാകും)
ഈ
ലിസ്റ്റിന്റെ മുകള്‍ വശത്തുള്ള
import Division എന്ന
ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍
നിലവില്‍ എത്ര ഡിവിഷനുകളാണോ
ഉണ്ടായിരുന്നത് അത്രയും
ഡിവിഷനുകള്‍ പുതുതായി
രൂപീകരിക്കുന്നതിന് പുതിയ
ഒരു ജാലകം ലഭ്യമാകും.
ഇതിന്
പകരം New
Division എന്നതിലാണ്
ക്ലിക്ക് ചെയ്യുന്നതെങ്കില്‍
ഒരു ഡിവിഷന്‍ രൂപീകരിക്കുന്നതിനുള്ള
ജാലകമായിരിക്കും വരിക.
Select
Start Date എന്നതില്‍
ഈ ഡിവിഷന്‍ എന്ന് മുതലാണ്
നിലവില്‍ വരുന്നത് എന്നും
(For eg: 01 May 2013
)
Select
End Date എന്നതില്‍
ഈ ഡിവിഷന്‍ എന്ന് വരെയാണ്
എന്നും (For
eg: 31 Mar 2014 ) നല്‍കി
Submit Button
അമര്‍ത്തുക.
നിലവിലുള്ള
അത്രയും ഡിവിഷനുകള്‍ പുതിയ
പേരില്‍ 8A
2013-14, 8B 2013-14 എന്നിങ്ങനെ
ലഭ്യമാകും.
ഇത്രയും
ഡിവിഷനുകള്‍ ആവശ്യമില്ല
എങ്കില്‍ ആവശ്യമില്ലാത്തവയുടെ
ടിക്ക് മാര്‍ക്ക് ഒഴിവാക്കുക.
തയ്യാറാക്കിയ
ഏതെങ്കിലും ഡിഷന്റെ പേരിലോ
മറ്റെന്തെങ്കിലും മാറ്റങ്ങള്‍
വരുത്തണമെങ്കില്‍ Edit
എന്നതില്‍
ക്ലിക്ക് ചെയ്തും ഡിവിഷന്‍
ഒഴിവാക്കണമെങ്കില്‍ Delete
Button അമര്‍ത്തുകയും
ചെയ്ത് മാറ്റങ്ങള്‍ വരുത്താം.
കൂടുതല്‍
ഡിവിഷനുകള്‍ തയ്യാറാക്കണമെങ്കില്‍
Class and
Division-ല്‍
Eighth Class
എന്നതില്‍
ക്ലിക്ക് ചെയ്ത് വരുന്ന പേജിലെ
New Division എന്ന
Tab ഉപയോഗിക്കാം.
ഈ
രീതിയില്‍ സ്കൂളിലെ എല്ലാ
ക്ലാസിലേക്കും ആവശ്യമായത്ര
ഡിവിഷനുകള്‍ തയ്യാറാക്കുക.
തുടര്‍ന്ന്
ഇപ്പോള്‍ തയ്യാറാക്കിയ
ഡിവിഷനുകളിലേക്ക് കുട്ടികളെ
ഉള്‍പ്പെടുത്തുന്നതിനായി
വീണ്ടും Class
and Division എന്ന
ടാബ് വഴി ലഭിക്കുന്ന ജാലകത്തിലെ
Student Transfer എന്ന
ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ലഭ്യമായ
ജാലകത്തിലെ Reason
എന്നതിന്
നേരെയുള്ള Box-ല്‍
3 Options ഉണ്ട്.
ആദ്യത്തേത്
Class Transfer –
ഇത്
ഒരു പ്രത്യേക ക്യാസിലെ ഒരു
ഡിവിഷനില്‍ നിന്നും അതേ
ക്ലാസിലെ മറ്റൊരു ഡിവിഷനിലേക്ക്
ക്ലാസ് മാറ്റം നടത്തുന്നതിനാണ്
രണ്ടാമത്തേത്
EHS :- ഇത്
ഒരു ക്ലാസില്‍ നിന്നും
തൊട്ടടുത്ത ക്ലാസിലേക്ക്
വിജയിക്കുന്ന (Eligible
for Higher Studies) കുട്ടികളുടെ
ക്ലാസ് മാറ്റങ്ങള്‍ക്കുള്ളതാണ്.
മൂന്നാമത്തേത്
NHS:- നിലവിലെ
ഒരു ക്ലാസില്‍ പരാജയപ്പെടുന്ന
ഒരു കുട്ടിയെ അതേ ക്ലാസിലെ
പുതിയ അധ്യയനവര്‍ഷത്തേക്ക്
തയ്യാറാക്കിയ പുതിയ ഡിവിഷനിലേക്ക്
ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനാണ്.
ഇവയില്‍
അനുയോജ്യമായത് തിരഞ്ഞടുത്ത്
Select a Class
എന്നതില്‍
നിന്നും നിലവിലുള്ള ക്ലാസ്
തിരഞ്ഞടുക്കുക.
Select
a Division എന്നതില്‍
നിലവിലെ ഡിവിഷനാണ് നല്‍കേണ്ടത്
അപ്പോള്‍
ആ ക്ലാസിലെ തിരഞ്ഞടുത്ത
ഡിവിഷനിലെ നിലവിലുള്ള
എല്ലാകുട്ടികളുടെയും പേരുകള്‍
ഉള്ള ഒരു ലിസ്റ്റ് തുറന്ന്
വരും. ഈ
ലിസ്റ്റില്‍ Transfer
നടത്തേണ്ട
കുട്ടികളുടെ പേരിന് നേരെയുള്ള
ടിക്ക് മാര്‍ക്ക് നിലനിര്‍ത്തി
മറ്റുള്ളവയുടെ ടിക്ക് മാര്‍ക്ക്
ഒവിവാക്കാന്‍ മറക്കരുത്
ഈ
ലിസ്റ്റിന് താഴെ Transfer
ചെയ്യേണ്ട
ക്ലാസും(Select
Destination Class എന്നതിന്
നേരെ)
ഡിവിഷനും
(Select Destination
Division എന്നതിന്
നേരെ)
തിരഞ്ഞടുത്ത്
Submit Button
അമര്‍ത്തിയാല്‍
Select ചെയ്ത
കുട്ടികളെല്ലാം പുതിയ ഡിവിഷനില്‍
ഉള്‍പ്പെട്ടിട്ടുണ്ടാവും.
ഈ
രീതിയില്‍ ഓരോ ക്ലാസിലെയും
എല്ലാ വിദ്യാര്‍ഥികളെയും
Student Transfer വഴി
പുതിയ അക്കാദമിക വര്‍ഷത്തേക്കുള്ള
ഡിവിഷനുകളിലേക്ക് ട്രാന്‍സ്ഫര്‍
ചെയ്യണം
സ്കൂളില്‍
പഠിച്ചു കൊണ്ടിരിക്കുന്ന
ഒരു വിദ്യാര്‍ഥിയെ REMOVE
ചെയ്യുന്ന
വിധം
വര്‍ഷാരംഭത്തിലെ
ആദ്യ അഞ്ച് ദിവസങ്ങളിലോ
അല്ലെങ്കില്‍ തുടര്‍ച്ചയായ
പതിനഞ്ച് പ്രവര്‍ത്തി
ദിവസങ്ങളിലോ ഒരു വിദ്യാര്‍ഥി
ഹാജരാകാതിരിക്കുന്ന പക്ഷം
ആ കുട്ടിയെ രേഖയില്‍ നിന്നും
ഒഴിവാക്കാറുണ്ടല്ലോ.
പ്രസ്ഥുത
സാഹചര്യത്തില്‍ ഈ പ്രവര്‍ത്തനം
സമ്പൂര്‍ണയിലും ചെയ്യേണ്ടതുണ്ട്.
ഇതിനായി
ആ വിദ്യാര്‍ഥിയുടെ പേജ്
തുറക്കുക.
Removal ന്
മുമ്പ് കുട്ടിയുടെ വിശദാംശങ്ങള്‍
കണ്‍ഫേം ചെയ്യേണ്ടതുണ്ട്
.അതിനാല്‍
എല്ലാ വിവരങ്ങളും ശരിയാണെന്നുറപ്പാക്കി
കണ്‍ഫേം ചെയ്യുക.
തുടര്‍ന്ന്
ആ പേജിന് മുകളില്‍ More
എന്ന
ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍
ലഭിക്കുന്ന Remove
Student എന്നതില്‍
ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍
ലഭിക്കുന്ന പേജില്‍ Removal
Date, Remove ചെയ്യുന്നതിന്റെ
കാരണം എന്നിവ നല്‍കി.
Remove Student എന്നതില്‍
ക്ലിക്ക് ചെയ്യുക.
ഈ
വിദ്യാര്‍ഥി ഈ ഡിവിഷനില്‍
ഇനിമേല്‍ ഉണ്ടാവില്ല.
കുട്ടിയുടെ
വിശദാംശങ്ങള്‍ Former
Students വഴി
തിരഞ്ഞെടുക്കാം.
REMOVE
ചെയ്ത
വിദ്യാര്‍ഥിയെ Re-admit
ചെയ്യുന്നതെങ്ങനെ
സമ്പൂര്‍ണ്ണയില്‍
Remove ചെയ്ത
വിദ്യാര്‍ഥിയെ പിന്നീട് അതേ
വിദ്യാലയത്തില്‍ Re-admit
ചെയ്യുന്നതിന്
ലോഗിന്‍ ചെയ്ത് പ്രവേശിക്കുന്ന
പ്രധാനപേജിലെ Admission
എന്ന
ടാബ് ക്ലിക്ക് ചെയ്ത് ലഭിക്കുന്ന
പേജിലെ Re-admission എന്ന
ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പുതിയ
പേജില്‍ വിദ്യാര്‍ഥിയെ Remove
ചെയ്ത
അവസരത്തിലെ Admission
Number ടൈപ്പ്
ചെയ്ത് Submit ബട്ടണ്‍
അമര്‍ത്തുക .
വിദ്യാര്‍ഥിയുടെ
വിവരങ്ങള്‍ ഉള്‍പ്പെട്ട പേജ്
തുറന്നു വരും . ഇവിടെ
പുതിയ അഡ്‌മിഷന്‍ നമ്പരും
പുതിയ ഡിവിഷമും നല്‍കി Re-admit
Student ബട്ടണ്‍
അമര്‍ത്തുക
സമ്പൂര്‍ണ്ണയിലുള്ള
ഒരു വിദ്യാര്‍ഥിക്ക് Course
Certificate നല്‍കുന്ന
വിധം
സമ്പൂര്‍ണ്ണയിലുള്ള
ഒരു വിദ്യാര്‍ഥിക്ക് പലപ്പോഴും
ജനനതീയതി തെളിയിക്കുന്ന
സര്‍ട്ടിഫിക്കറ്റോ സ്കൂളില്‍
പഠിച്ചു കൊണ്ടിരിക്കുന്ന
കുട്ടിയാണ് എന്ന രേഖകള്‍
ആവശ്യമായി വരും .
ഇതിനായി
സമ്പൂര്‍ണയിലുള്ള Course
Certificate നല്‍കിയാല്‍
മതി. കുട്ടിയുടെ
പേജ് തുറക്കുമ്പോള്‍ ആ
പേജിന് മുകളില്‍ More
എന്ന
ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍
ലഭിക്കുന്ന Course
Certificate എന്നതില്‍
ക്ലിക്ക് ചെയ്യുമ്പോള്‍
തുറന്നു വരുന്ന പേജിന്റെ
പ്രിന്റ് എടുത്ത് നല്‍കിയാല്‍
മതി
ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസ്സുകളിലെ ടി സി. (ഓര്‍ക്കുക, വിവരങ്ങള്‍ കണ്‍ഫേം ചെയ്തെങ്കില്‍ മാത്രമേ ഒരു കുട്ടിയുടെ ടി സി ഇഷ്യൂ ചെയ്യാന്‍ സാധിക്കൂ..വിവരങ്ങള്‍ കണ്‍ഫേം ചെയ്യുന്നതിനുമുമ്പ് അവന്റെ / അവളുടെ വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. ടി.സി പ്രിന്റെടുക്കുന്നതിനു മുമ്പാണ് വിവരങ്ങളില്‍ പിശകുകള്‍ കാണുന്നുവെന്നിരിക്കട്ടെ, വിവരങ്ങള്‍ unconfirm ചെയ്തു കിട്ടുന്നതിനായി അതത് ജില്ലകളിലെ ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാരെ സമീപിക്കുകയാണ് വേണ്ടത്.)
- ടി.സി തയ്യാറാക്കുന്നതിനായി ആദ്യം സമ്പൂര്‍ണ പോര്‍ട്ടലിലേക്ക് ലോഗിന്‍ ചെയ്യുക.
- തുറന്നു വരുന്ന പേജിനു മുകളിലുള്ള ടാബില്‍ നിന്നും class and divisionsല്‍ ക്ലിക്ക് ചെയ്യുക.
- ഇതില്‍ നിന്നും ടി.സി തയ്യാറാക്കേണ്ട കുട്ടിയുടെ ക്ലാസ്, ഡിവിഷന്‍ എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്ത് തുറക്കുക.
- ആ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടേയും വിവരങ്ങള്‍ കാണാം. ടി.സി നല്‍കേണ്ട കുട്ടിയുടെ പേരിനു നേരെ Confirmed ആണെന്ന് നോക്കി ഉറപ്പു വരുത്തിയ ശേഷം ടി.സി നല്‍കേണ്ട കുട്ടിയുടെ പേരില്‍ ക്ലിക്ക് ചെയ്യുക. ആ കുട്ടിയുടെ മുഴുവന്‍ വിവരങ്ങളും അടങ്ങിയ പേജ് തുറന്നു വരുന്നു.
- കുട്ടിയുടെ പേരിനു മുകളില്‍ വലതുവശത്തുകാണുന്ന Issue TC യില്‍ ക്ലിക്ക് ചെയ്യുക.
- കിട്ടുന്ന പേജിലെ TC Number നു നേരെ School Code/TC No/2014 എന്ന ക്രമത്തില്‍ കാണാന്‍ കഴിയും. നടുവില്‍ കാണുന്ന TC Noല്‍ ഇനി നല്‍കിത്തുടങ്ങേണ്ട നമ്പര്‍ ആയിരിക്കണം വരേണ്ടത്. അതായത് സ്ക്കൂളില്‍ നിന്നും ഏറ്റവുമൊടുവില്‍ നല്‍കിയ ടി.സിയിലെ നമ്പര്‍ 167 ആണെങ്കില്‍ ഇവിടെ നല്‍കേണ്ടത് 168 ആയിരിക്കണം. അപ്പോള്‍ TC Number ഇങ്ങനെയായിരിക്കും School Code/168/2014 കാണുക.
- Whether Qualified for Promotion എന്നതിന് നേരെ ക്ലാസ് പ്രമോഷന് അര്‍ഹത
നേടിയ കുട്ടിയാണെങ്കില്‍ Yes എന്നും അല്ലെങ്കില്‍ No എന്നും നല്‍കുക.
ശ്രദ്ധിക്കുക: ആറാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് ടി.സി നല്‍കുമ്പോള്‍ പുതിയ സ്ക്കൂളില്‍ ചേരേണ്ടത് ഏഴാം ക്ലാസിലേക്കാണെങ്കില്‍ പ്രമോഷന് അര്‍ഹതയുണ്ട് എന്ന അര്‍ത്ഥത്തില്‍ Yes എന്നാണ് നല്‍കേണ്ടത്. ഒരു സ്ക്കൂളിലെ ആറാം ക്ലാസില്‍ നിന്നും മറ്റൊരു സ്ക്കൂളിലെ ആറാം ക്ലാസിലേക്ക് തന്നെയാണ് ടി.സിയെങ്കില്‍ അഡ്മിറ്റ് ചെയ്യുമ്പോള്‍ പ്രമോഷന്‍ നല്‍കേണ്ടതില്ല എന്ന അര്‍ത്ഥത്തില്‍ No എന്നാണ് നല്‍കേണ്ടത്. - Whether the pupil was in receipt of Fee Concession എന്നതിനു നേരെ ഫീസ് ഇളവ് ലഭിക്കുന്ന കുട്ടിയാണെങ്കില്‍ Yes എന്നും അല്ലെങ്കില്‍ No എന്നും നല്‍കുക.
- Date of Pupils Last attendance to School എന്നതിനു നേരെ കുട്ടി ഏറ്റവും ഒടുവില്‍ ഹാജരായ പ്രവൃത്തി ദിവസവും നല്‍കുക.
- Date of admission or Promotion to that Standard എന്നതിനു നേരെ കുട്ടിക്ക് പ്രമോഷന് നല്‍കിയ തീയതി നല്‍കുക.
- Date on which the name was Removed from Rolls എന്നതിനു നേരെ അഡ്മിഷന്‍ റോളില്‍ നിന്നും കുട്ടിയെ Remove ചെയ്യുന്ന തീയതി ചേര്‍ക്കുക.
- Date of application for Certificate എന്നതിന് നേരെ കുട്ടിയുടെ ടി.സിക്കായി അപേക്ഷ നല്‍കിയ തീയതി ചേര്‍ക്കുക.
- Date of issue of certificate എന്നതിനു നേരെ ടി.സി നല്‍കുന്ന തീയതി ചേര്‍ക്കുക.
- Reason for leaving നു നേരെയുള്ള പോപ്അപ് മെനുവില്‍ നിന്നും Request ഓ Higher studies ഓ തിരഞ്ഞെടുക്കാം.
- മേല്‍പ്പറഞ്ഞ പ്രകാരം Request/Higher Studies തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ അതിനു കീഴിലായി പുതിയൊരു വരി ദൃശ്യമാകുന്നത് കാണാം. ഈ കോമ്പോ ബോക്സിനുള്ളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന Schoolകളിലേക്കാണ് ടി.സി നല്‍കേണ്ടതെങ്കില്‍ From database എന്നത് തിരഞ്ഞെടുത്ത് Revenue district, educational district, Sub district, School എന്നിവ പടിപടിയായി സെലക്ട് ചെയ്യുക.
- പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന Schoolകളിലേക്കല്ല കുട്ടി ടി.സി വാങ്ങി പോകുന്നതെങ്കില്‍ കോമ്പോ ബോക്സില്‍ നിന്നും Other തിരഞ്ഞെടുത്ത് Destination school name ആയി ഏത് സ്ക്കൂളിലേക്കാണോ ടി.സി വാങ്ങുന്നത്; ആ സ്ക്കൂളിന്റെ പേര് എന്റര്‍ ചെയ്യുക.
- Number of school days up to date , Number of school days pupil attended ഇവ നല്കി താഴെ കാണുന്ന Issue TC യില്‍ ക്ലിക്ക് ചെയ്യുക.
- വരുന്ന വിന്‍ഡോയില്‍ Print TC യില്‍ ക്ലിക്ക് ചെയ്യുക.
- തുറന്നു വരുന്ന പേജിലെ print ല്‍ ക്ലിക്ക് ചെയ്ത് പ്രിന്റ് എടുക്കാം.
അല്ലെങ്കില്‍ print to file കൊടുത്ത് pdf ആയി സേവ് ചെയ്യുക.
എഴുതിത്തയ്യാറാക്കിയിരുന്ന ടി.സിക്കു പകരം സമ്പൂര്‍ണയില്‍ ചെയ്തെടുത്ത
ടി.സിയുടെ ഈ പ്രിന്റാണ് കുട്ടി അഡ്മിഷന്‍ നേടാനാഗ്രഹിക്കുന്ന
സ്ക്കൂളിലേക്ക് നല്‍കേണ്ടത്.
ശ്രദ്ധിക്കുക: Close ചെയ്യുന്നതിനു മുമ്പ് പേജിന്റെ ഇടതു വശത്തായി ✓TC Issued Mark as not Issued എന്ന് കാണിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണേ. ഇവിടെ TC Not Issued എന്നാണ് ഇപ്പോഴും കാണിക്കുന്നതെങ്കില്‍ ടി.സിയുടെ പ്രിന്റൗട്ട് ലഭിക്കുന്ന സ്ക്കൂള്‍ അധികാരികള്‍ കുട്ടിയെ അഡ്മിറ്റ് ചെയ്യാന്‍ സാധിക്കുകയില്ല. കാരണം, ടി.സിയുടെ പ്രിന്റ് ഔട്ട് സ്ക്കൂളില്‍ നിന്ന് നല്‍കിയാലും കുട്ടി നമ്മുടെ സ്ക്കൂളിന്റെ ഡാറ്റാബേസില്‍ത്തന്നെയായിരിക്കും ഉണ്ടാവുക. ഇത്തരം സാഹചര്യങ്ങളില്‍ Mark as Issued എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പ്രശ്നം പരിഹരിക്കപ്പെടും.

TC ISSUE ചെയ്ത കുട്ടിയുടെ ടി.സിയുടെ പ്രിന്റ് വീണ്ടും എടുക്കുന്നതെങ്ങനെ?
എന്തെങ്കിലും കാരണവശാല്‍ ഇപ്പോള്‍ തയ്യാറാക്കിയ ടി.സിയുടെ പകര്‍പ്പ് പിന്നീട് എടുക്കണമെന്നുണ്ടെങ്കില്‍ മേല്‍പ്പറഞ്ഞ സ്റ്റെപ്പുകളിലൂടെ പോയി പ്രിന്റെടുക്കാനാവില്ല. കാരണം TC Issue ചെയ്തതോടെ കുട്ടി റോളില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുമല്ലോ. ഇതിനായി പേജിനു മുകളിലുള്ള രണ്ടാമത്തെ ടാബ് ആയ Students ല്‍ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന പേജില്‍ Search Former Students എന്ന ഒരു ടാബില്‍ ക്ലിക്ക് ചെയ്യുക. ചുവടെയുള്ള ചിത്രം നോക്കൂ.
ഇതില്‍ TC Issue ചെയ്ത കുട്ടിയുടെ പേരോ അതുമല്ലെങ്കില്‍ TC Numberഓ (School Code/TC No/Year) നല്‍കിക്കൊണ്ട് കുട്ടിയെ സെര്‍ച്ച് ചെയ്ത് കണ്ടെത്താം. കുട്ടിയെ കണ്ടെത്തിയാല്‍ പേരില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നു വരുന്ന പേജിലെ Print TC വഴി വീണ്ടും TC പ്രിന്റ് ചെയ്യാവുന്നതേയുള്ളു.
TC ISSUE ചെയ്ത ശേഷം Edit ചെയ്യുന്നതെങ്ങനെ?
തൊട്ടുമുകളില്‍ പറഞ്ഞ രീതിയില്‍ Former Students ല്‍ നിന്നും കുട്ടിയെ കണ്ടെത്തുക. TC നേരത്തെ Issue ചെയ്ത കുട്ടിയാണെങ്കില്‍ പേജിന്റെ ഇടതു വശത്തായി ✓TC Issued Mark as not Issued എന്നു കാണുന്നുണ്ടാകും.
TC എഡിറ്റ് ചെയ്യണമെന്നുണ്ടെങ്കില്‍, അതിലെ Mark as not Issued എന്നതില്‍ ക്ലിക്ക് ചെയ്യണം. ഇപ്പോള്‍ പേജിന്റെ വലതു മുകളിലായി Print TC, Conduct Certificate എന്നിവയ്ക്ക് ഇടയിലായി Edit TC എന്ന ടാബ് പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകും. ഈ ടാബില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ TCയില്‍ വരുത്തി വീണ്ടും Issue ചെയ്യാവുന്നതാണ്.
മറ്റൊരു വിദ്യാലയത്തില്‍ നിന്നും TC കൊണ്ടു വരുന്ന കുട്ടിയെ സമ്പൂര്‍ണ വഴി Admit ചെയ്യുന്നതെങ്ങനെ?
- സമ്പൂര്‍ണ പോര്‍ട്ടലിലെ മൂന്നാമത്തെ ടാബായ Admissionല്‍ ക്ലിക്ക് ചെയ്യുക.
- തുറന്നു വരുന്ന പേജിലെ Admit from TC No എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- കുട്ടി കൊണ്ടു വന്നിരിക്കുന്ന ടി.സിയുടെ പ്രിന്റൗട്ടില്‍ നിന്നും TC Number (School Code/TC No/Year) കൃത്യമായി നല്‍കി സബ്മിറ്റ് ചെയ്യുക.
- തുടര്‍ന്നു വരുന്ന പേജില്‍ നിങ്ങളുടെ വിദ്യാലയത്തില്‍ കുട്ടിയെ അഡ്മിറ്റ് ചെയ്യുമ്പോഴുള്ള അഡ്മിഷന്‍ നമ്പര്‍ ചേര്‍ക്കുക. തുടര്‍ന്ന് Submit ബട്ടണ്‍ ക്ലിക്ക് ചെയ്തു കൊണ്ട് നിങ്ങളുടെ വിദ്യാലയത്തിലെ റോളിലേക്ക് അഡ്മിറ്റ് ചെയ്യാന്‍ സാധിക്കും.
പത്താംക്ലാസ്സിലെ ടി സി പ്രിന്റെടുക്കുന്നതെങ്ങനെ?
- പത്താം ക്ലാസ്സിലെ കുട്ടികളുടെ ടി സി ജനറേറ്റു് ചെയ്യാന്‍ സമ്പൂര്‍ണ പോര്‍ട്ടലിലേക്ക് ലോഗിന്‍ ചെയ്യുക.
- class and divisions - Tenth standard -- ഡിവിഷനില്‍ ക്ലിക്ക് ചെയ്യുക ആ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടേയും വിവരങ്ങള്‍ കാണാം. അതില്‍ നിന്നും ഒന്നാമത്തെ കുട്ടിയുടെ പേരില്‍ ക്ലിക്ക് ചെയ്യുക.
- ആ കുട്ടിയുടെ മുഴുവന്‍ വിവരങ്ങളും അടങ്ങിയ പേജ് തുറന്നു വരുന്നു.
- കുട്ടിയുടെ പേരിനു മുകളില്‍ വലതുവശത്തുകാണുന്ന Issue TC യില്‍ ക്ലിക്ക് ചെയ്യുക
- കിട്ടുന്ന പേജില്‍ TC Number തുടങ്ങി Date of issue of certificate വരെയുള്ള ചോദ്യങ്ങള്‍ക്കു സ്ക്കൂള്‍ രേഖകളുമായി ഒത്തുനോക്കി വേണ്ട മാറ്റങ്ങള്‍ വരുത്താം.
- Reason for leaving നു നേരെയുള്ള പോപ്അപ് മെനുവില്‍ നിന്നും Course Complete എന്നു തെരഞ്ഞെടുക്കുക.
- Number of school days up to date , Number of school days pupil attended ഇവ നല്കി താഴെ കാണുന്ന Issue TC യില്‍ ക്ലിക്ക് ചെയ്യുക വരുന്ന വിന്‍ഡോയില്‍ Print TC യില്‍ ക്ലിക്ക് ചെയ്യുക .
- തുറന്നു വരുന്ന പേജിലെ print ല്‍ ക്ലിക്ക് ചെയ്ത് പ്രിന്റ് എടുക്കാം. അല്ലെങ്കില്‍ print to file കൊടുത്ത് pdf ആയി സേവ് ചെയ്യുക.
- പ്രിന്റ് എടുക്കുമ്പോള്‍ രണ്ടു പേജിലായാണ് വരുന്നതെങ്കില്‍ print / print to file കൊടുക്കുന്നതിനുമുമ്പ് അതേ വിന്‍ഡോയിലുള്ള page setup ല്‍ paper size A4 ആക്കുക.
- ഇത്തരത്തില്‍ എല്ലാ കുട്ടികളുടേയും ചെയ്തതിനുശേഷം ഒരുമിച്ച് പ്രിന്റ് എടുത്താല്‍ മതി.
- ഇതിനൊപ്പം തന്നെ conduct certificate ഉം എടുക്കാം. Print TC ക്ക് തൊട്ടു വലതുവശത്തുള്ള conduct certificate ല്‍ ക്ലിക്ക് ചെയ്യുക വരുന്ന വിന്‍ഡോയില്‍ conduct നു നേരെ എന്താണോ വേണ്ടത് അത് ടൈപ്പ് ചെയ്ത് Done ല്‍ ക്ലിക്ക് ചെയ്യുക.
- അവിടെ നിന്നും print ല്‍ ക്ലിക്ക് ചെയ്താല്‍ ഫയല്‍ സേവ് ചെയ്യപ്പെടും.
- ഓരോ കുട്ടിയുടേയും ടി.സി ജനറേറ്റു ചെയ്തത് പ്രിന്റു ചെയ്യാനുള്ള സൗകര്യത്തിന് ഒന്നിച്ച് ഒരു പി.ഡി.എഫ് ഫയലാക്കി മാറ്റുന്നതിന് ഉബുണ്ടുവില്‍ Application --->Office----> PDF Shuffler തുറന്ന് Import pdf files, Export & save in a single file എന്ന ക്രമത്തിലാക്കി മാറ്റുക.
- ടി സിയുടെ ഒരു കോപ്പികൂടി എടുക്കുന്നതിന്
students --> search former students --> അവിടെ class, batch , Admission number ഇവ നല്കി search ചെയ്യുക. കിട്ടുന്ന ലിസ്റ്റില്‍ ആകുട്ടിയുടെ പേരില്‍ ക്ലിക്ക് ചെയ്ത് കിട്ടുന്ന വിന്‍ഡോയില്‍ നിന്നും ടി സി print എടുക്കാം .






No comments:
Post a Comment