സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തിന്റെയും വിശദാംശങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ആറാം പ്രവര്‍ത്തി ദിവസത്തിലെ കുട്ടികളുടെ കണക്ക് എടുക്കുന്നത്. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും എസ് ഐ ടി സി ഫോറത്തിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഉണ്ടായിരിക്കുകയില്ല.

Thursday, 25 May 2017

Confirmed to open

ഈ അധ്യയനവര്‍ഷവും തസ്തികനിര്‍ണ്ണയം,   വിവിധ സ്‌കോളര്‍ഷിപ്പിനുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തല്‍, ഉച്ചഭക്ഷണം, തുടങ്ങി വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിവരശേഖരണം  ഐ.ടി.@സ്‌കൂള്‍ തയ്യാറാക്കിയ സമ്പൂര്‍ണ്ണ മുഖേനയാണ് നടപ്പിലാക്കുന്നത്.  വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രവേശനം, ക്ലാസ് പ്രൊമോഷന്‍, ടി.സി.ലഭ്യമാക്കല്‍ എന്നിവ നിര്‍ബന്ധമായും സമ്പൂര്‍ണ വഴി ചെയ്യേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
      ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായി മുമ്പ് പ്രസിദ്ധീകരിച്ച പോസ്റ്റ് പുനപ്രസിദ്ധീകരിക്കുന്നു
     ഏതെങ്കിലും റഗുലര്‍ വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയാതെ Confirmed ആയി കിടക്കുന്നുവെങ്കില്‍ ഐ ടി സ്കൂളിലേക്ക് മെയില്‍ നല്‍കിയാല്‍(പാലക്കാട് ജില്ലക്ക് drcpkd@gmail.com) അത് Open ആക്കിത്തരുന്നതാണ്. തുടര്‍ന്ന് വിവരങ്ങള്‍ എഡിറ്റ് ചെയ്ത് Update നല്‍കിയാല്‍ വീണ്ടും Confirm ആകും

Friday, 9 October 2015

Problems and solutions

Sampoorna - പ്രശ്നങ്ങളും പരിഹാരങ്ങളും

        
സമ്പൂര്‍ണ്ണയില്‍ UID ഉള്‍പ്പെടുത്തുമ്പോള്‍ UID Already Exists എന്ന മെസ്സേജ് ലഭിച്ചാല്‍ എന്ത് ചെയ്യണം.
   ഒന്നുകില്‍ ബന്ധപ്പെട്ട ഐ ടി സ്കൂള്‍ ഡി ആര്‍ സിയിലെ മാസ്റ്റര്‍ ട്രയിനര്‍മാരെ ബന്ധപ്പെടുക. ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്ന ഐ ടി സ്കൂള്‍ സൈറ്റിലെ Sixth working day statementഎന്ന ലിങ്കില്‍ പ്രവേശിച്ച് സ്കൂള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജിലെ ഇടത് ഭാഗത്തുള്ള Find UID/EID Details എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ഒരു പേജ് ലഭിക്കും. ആ പേജില്‍ കുട്ടിയുടെ UID എന്നതിന് താഴെയുള്ള ചതുരത്തില്‍ UID ടൈപ്പ് ചെയ്ത് Search ബട്ടണ്‍ അമര്‍ത്തിയാല്‍ കുട്ടിയുടെ പേര് ഏത് വിദ്യാലയത്തിലാണെന്നും ആ വിദ്യാലയത്തിലെ പ്രധാനാധ്യാപകന്റെ പേരും ഫോണ്‍ നമ്പരുമുള്‍പ്പെടെയുള്ള വിശദാംശങ്ങളും ലഭിക്കും
സമ്പൂര്‍ണ്ണയില്‍ ടി സി തയ്യാറാക്കിയതിന് ശേഷം മറ്റൊരു സ്കൂളിലേക്ക് ടി സി വേണമെന്ന് ആവശ്യപ്പെട്ടാല്‍ എന്ത് ചെയ്യണം.
  • ബന്ധപ്പെട്ട ജില്ലയിലെ DRC-യോട് ഈ വിദ്യാര്‍ഥിയെ പഴയ സ്കൂളിലേക്ക് Roll Back ചെയ്ത് തരാനാവശ്യപ്പെടുക. പഴയ സ്കൂളിലേക്ക് വിളിച്ച് പറഞ്ഞ് പുതിയ സ്കൂളിലേക്കുള്ള ടി സി എടുക്കാവുന്നതാണ്
സമ്പൂര്‍ണ്ണയില്‍ ഒരു സ്കൂളില്‍ നിന്നും തയ്യാറാക്കി നല്‍കിയ കുട്ടിയെ സ്വീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ERROR മെസ്സേജ് ലഭിക്കുകയും തന്മൂലം കുട്ടിയെ അഡ്‌മിറ്റ് ചെയ്യാന്‍ സാധിക്കാതെയും വരുന്നു.
  • സമ്പൂര്‍ണ്ണയില്‍ ടി സി തയ്യാറാക്കിയ സ്കൂള്‍ ആ കുട്ടിയുടെ പേജിലെ എല്ലാ COMPULSORY FIELD-കളും (സ്റ്റാര്‍ മാര്‍ക്ക് ഉള്ളവ) പൂര്‍ത്തീകരിക്കാത്തത് കൊണ്ടാവാം. അങ്ങനെയുള്ള ടി സികള്‍ പഴയ സ്കൂളിലേക്ക് റോള്‍ ബാക്ക് ചെയ്ത് കൊടുക്കുകയാണ് മാര്‍ഗം. ഇതിനായി ഐ ടി സ്കൂളിന്റെ DRC-യിലേക്ക് വിളിച്ചാല്‍ അവര്‍ ഈ കുട്ടിയെ പൂര്‍വ്വസ്ഥിതിയില്‍ പഴയസ്കൂളിലേക്ക് മാറ്റിയിട്ടുണ്ടാവും. ആ സ്കൂള്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ടി സി ആ സ്കൂള്‍ തയ്യാറാക്കി നല്‍കണം.
പ്രധാനാധ്യാപകന്‍ ട്രാന്‍സ്‌ഫര്‍ ആവുകയോ റിട്ടയര്‍ ആവുകയോ ചെയ്താല്‍ പുതിയ പ്രധാനാധ്യാപകന്റെ പേരും മറ്റ് വിശദാംശങ്ങളും ഉള്‍പ്പെടുത്തുന്നതെങ്ങനെ
  • സമ്പൂര്‍ണ്ണയില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജിന്റെ മുകളില്‍ വലത് ഭാഗത്ത് കാണുന്ന സ്കൂളിന്റെ പേരില്‍ ക്ലിക്ക് ചെയ്യുക. ലഭിക്കുന്ന പുതിയ പേജിന്റെ മുകളിലെ Edit School Detail എന്ന ടാബില്‍ ക്ലിക്ക് ചെയ്താല്‍ ഇത് എഡിറ്റ് ചെയ്യുന്നതിനുള്ള ജാലകം ലഭിക്കും. ഇവിടെ പുതിയ  പ്രധാനാധ്യാപകന്റെ പേരും നമ്പരും നല്‍കി Update School Details എന്നതില്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക